Saturday 30 April 2011

Share Market, Mutual Fund Daily Tips !!!

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. രാവിലെ കാര്യമായ ഉണര്‍വില്ലാതെ നീങ്ങിയ വിപണി ഉച്ചയ്ക്ക് ശേഷം കാര്യമായ നഷ്ടത്തിലേക്ക് വീണു. സെന്‍സെക്‌സ് 156.06 പോയന്റിന്റെ നഷ്ടവുമായി 19,135.96ലും നിഫ്റ്റി 35.95 പോയന്റ് താഴ്ന്ന് 5749.50ലും അവസാനിച്ചു. ക്ലോസിങ്ങിന് മുമ്പ് സെന്‍സെക്‌സ് ഒരവസരത്തില്‍ 19,015.05 വരെയും നിഫ്റ്റി 5,706.05 വരെയും താഴ്ന്നിരുന്നു.

അടുത്തയാഴ്ച വായ്പാ നയത്തില്‍ റിസര്‍വ് ബാങ്ക്, നിരക്കുകള്‍ വീണ്ടുമുയര്‍ത്തുമെന്ന ആശങ്കയാണ് വിപണിക്ക് തിരിച്ചടിയായത്. മൂലധന സാമഗ്രി, റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ്, ഗൃഹോപകരണം, ലോഹം എന്നീ മേഖലകള്‍ നഷ്ടത്തിലായി. അതേസമയം, എഫ്.എം.സി.ജി മേഖല നഷ്ടത്തില്‍ വീഴാതെ പിടിച്ചുനിന്നു.

സെന്‍സെക്‌സ് അധിഷ്ഠിത ഓഹരികളില്‍ എല്‍ ആന്‍ഡ് ടി, ജിന്‍ഡാല്‍ സ്റ്റീല്‍, ഒഎന്‍ജിസി, ജയപ്രകാശ് അസോസിയേറ്റ്‌സ്, ഡിഎല്‍എഫ്, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഓഹരിവില ഇടിഞ്ഞു. ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, മാരുതി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ ഹോണ്ട, വിപ്രോ എന്നിവ നേട്ടമുണ്ടാക്കി. കൂടുതല്‍ ഓഹരി യെ പടി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

മുച്ചുഅല്‍ ഫണ്ട്‌ കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . ഡെയിലി അപ്പ്‌ ദാട്ടിംഗ് ടിപ്സ് .!!! 

No comments:

Post a Comment

Latest News