Tuesday 24 January 2012

സൗദി എക്‌സ്‌ചേഞ്ച് സൈറ്റില്‍ ഇസ്രായേല്‍ ആക്രമണം !!

Riyadh: ഗള്‍ഫ് മേഖലയിലെ പ്രമുഖ രാജ്യങ്ങളായ സൗദി അറേബ്യയിലെയും യുഎഇയിലെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൈറ്റുകള്‍ ഇസ്രായേല്‍ ഹാക്കര്‍മാര്‍ തകര്‍ത്തു. വാസ്തവത്തില്‍ ഇസ്രായേലിലെ ടെല്‍അവീവ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റ് തകര്‍ത്താണ് ഹാക്കര്‍മാരെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്.ഇസ്രായേല്‍ ബാങ്ക് എക്കൗണ്ടുകള്‍ വിദേശത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്നവരുടെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്താണ് സംഘം ടെല്‍ അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റുവരെയെത്തിയത്. ഇത്തരത്തിലുള്ള ഗുരുതരമായ സുരക്ഷിതത്വ വീഴ്ചകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സൗദി അറേബ്യ, ഇറാന്‍, അള്‍ജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഐപികളിലൂടെയാണ് ആക്രമണം നടന്നത്. ഇതിനു പ്രതികാരമെന്നോളം സൗദി അറേബ്യയിലെയും യുഎഇയിലെയും സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സൈറ്റുകള്‍ക്കും ബാങ്ക് സൈറ്റുകള്‍ക്കും നേരെ വ്യാപകമായി ഹാക്കിങ് ശ്രമങ്ങള്‍ നടന്നു. pravasi

No comments:

Post a Comment

Latest News