Thursday 27 September 2012

ഷെയര്‍ ട്രേഡിങിലെ പവര്‍ ഓഫ് അറ്റോണി !!


ഒരാളുടെ ചില ജോലികള്‍ ചെയ്യാന്‍ മറ്റൊരാളെ രേഖാമൂലം അല്ലെങ്കില്‍ നിയമപരമായി ചുമതലപ്പെടുത്തുന്നതാണല്ലോ പവര്‍ ഓഫ് അറ്റോര്‍ണി. ഷെയര്‍ ട്രേഡിങ് എക്കൗണ്ട് തുറക്കുമ്പോള്‍ പവര്‍ ഓഫ് അറ്റോണി ഫോം പൂരിപ്പിക്കേണ്ടതുണ്ട്.സ്വാഭാവികമായും ഒട്ടുമിക്ക ഷെയര്‍ ട്രേഡിങ് സ്ഥാപനങ്ങളും ഈ ഫോമിലും ഒപ്പിട്ട് വാങ്ങും. താങ്കളുടെ അനുമതിയില്ലെങ്കിലും ആവശ്യപ്രകാരം ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും ഇതുമൂലം സ്ഥാപനങ്ങള്‍ക്ക് സാധിക്കും. നിലവിലുള്ള സാഹചര്യത്തില്‍ ഈ ഫോമില്‍ ഒപ്പിട്ടു നല്‍കാതിരിക്കുന്നതാണ് നല്ലത്. കാരണം ഒട്ടുമിക്ക ഷെയര്‍ ട്രേഡിങ് തട്ടിപ്പിനും അടിസ്ഥാനമായിട്ടുള്ളത് ഈ പവര്‍ ഓഫ് അറ്റോണിയാണ്. കമ്മീഷന്‍ കിട്ടാന്‍ വേണ്ടി ക്ലൈന്റ് എക്കൗണ്ടില്‍ നിരന്തരം ട്രേഡിങ് നടത്തുന്ന സ്ഥാപനങ്ങള്‍ നിക്ഷേപകരുടെ പണം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. രണ്ടുതരം പവര്‍ ഓഫ് അറ്റോണിയാണുള്ളത്. നിയന്ത്രിത അനുമതിയും പരിപൂര്‍ണ അനുമതിയും. പവര്‍ഓഫ് അറ്റോണി നല്‍ക്കുന്നത് സമയബന്ധിതമായിരിക്കണം. ഏത് സമയവും പവര്‍ ഓഫ് അറ്റോണി ക്യാന്‍സല്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടെന്ന് ഉറപ്പാക്കണം. പവര്‍ ഓഫ് അറ്റോണി നല്‍കിയിട്ടുണ്ടെങ്കിലും കോണ്‍ട്രാക്ട് നോട്ട്, എക്കൗണ്ട് സ്‌റ്റേറ്റ് മെന്റ്, ഡിമാറ്റ് ട്രാന്‍സാക്ഷന്‍ എന്നിവ പരിശോധിക്കണം.
പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ചാണെങ്കിലും അനുമതിയില്ലാതെ ട്രേഡിങ് നടത്താന്‍ അനുവദിക്കരുത്. എക്കൗണ്ട് തുറക്കാനും ക്ലോസ് ചെയ്യാനും ഒരിക്കലും പവര്‍ ഓഫ് അറ്റോണിയിലൂടെ അനുവദിക്കരുത്. ബ്രോക്കിങ് ഏജന്‍സി എന്തെങ്കിലും തെറ്റായ കാര്യം ചെയ്തുവെന്ന ബോധ്യമായാല്‍ ഉടന്‍ ബ്രോക്കറെ(സ്ഥാപനത്തെ) വിവരമറിയിക്കണം.

(courtesy:malayalam.oneindia.in)

No comments:

Post a Comment

Latest News