Tuesday 23 October 2012

Part time work / earning opportunity


Interested in part time work ? MNC Based online data entry and form filling work in India. work online from home or cyber cafe:

What is Actual Concept?
Welcome you in the vast world of internet. Do you know that today internet is not only means to collect the information, but also used to earn money by doing some online work on it. There are so many works on Internet to do but the important are get paid to view Email Advertisement and online form filling work, lets have a short look of both types of work.

WORK 1: CLICKING ON PAID ADVERTISEMENTS

There are many Multinational Advertising Websites on Internet from which you can earn good income without any payment. you have to click their advertisements,stay their at least 30/45 seconds For this, advertising companies will pay you directly minimum $0.25 on each advertisement. you also receive paid emails directly in your inbox. These emails will contain advertisers website links. You have to click these Ad links and go to advertisers website and view them for 30-40 seconds. for more details Click here 


മൈ മോട്ടോ ; ഇത് പോലുള്ള നെറ്റ് ജോബ്സ് നിങ്ങള്ക്ക് പരിച്ചയപെടുത്തുക എന്ന് മാത്രമാണ് ബ്ലോഗ്ഗെരുടെ ഉദ്ദേശം. നിങ്ങള്ക്ക് താല്പര്യമെങ്കില്‍ ജോയിന്‍ ചെയ്തു വര്‍ക്ക്‌ ചെയ്യാവുന്നതാണ്  . രണ്ടോ, മൂണോ പേര്‍ ചേര്‍ന് ജോയിന്‍ ചെയ്യുകയാണെങ്കില്‍ ചെറിയ തുകക്ക് ജോയിന്‍ ചെയ്തു വര്‍ക്ക്‌ ചെയ്തു നോകാമെന്നു കരുതുന്നു. എനി വെ  ബെസ്റ്റ് ഓഫ് ലക്ക് !!

"M.A യുസുഫലി" അഥവാ "മലയാളികളുടെ അംബാസിഡര്‍ യുസുഫലി "..!!


ദുബൈ: ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള 100 ഇന്ത്യക്കാരുടെ പട്ടികയില്‍ പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ് സ്ഥാപനങ്ങളുടെ എം.ഡിയുമായ എം.എ. യൂസഫലി ഒന്നാമത്. അറേബ്യന്‍ ബിസിനസ് മാഗസിനാണ് വീണ്ടും യൂസഫലിയെ ഒന്നാമനായി തെരഞ്ഞെടുത്തത്.ദുബൈ മദീനത്ത് ജുമേരിയ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മയാണ് പട്ടിക പുറത്തുവിട്ടത്.
രഘുവിന്ദര്‍ ഖട്ടാരിയ (ഭാരതി എയര്‍ടെല്‍), ഫിറോസ് അല്ലന (ഐ.എഫ്.എഫ്.സി.ഒ ഗ്രൂപ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി സൂപ്പര്‍മാര്‍ക്കറ്റുകളടക്കം നിരവധി വ്യവസായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പിന്‍െറ കീഴില്‍ 29000 ത്തോളം ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്.ഇതില്‍ 22000 പേരും മലയാളികളാണ്. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള യൂസഫലിയെ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.നോര്‍ക്ക വൈസ് ചെയര്‍മാന്‍, കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി, അടുത്തിടെ രൂപവത്കരിച്ച എയര്‍ കേരള എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.


(courtesy:madhyamam)
















Friday 12 October 2012

എന്‍എസ്ഇ നിഫ്റ്റി 'ഫ്ലാഷ് ക്രാഷ്': ഉത്തരവാദി ആര്?



സാങ്കേതിക തികവിനു പേരുകേട്ട നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി ഇക്കഴിഞ്ഞ ഒക്ടോബര്‍ 5ന് നിമിഷനേരംകൊണ്ട് 900ത്തോളം പോയന്റ് ഇടിഞ്ഞ് 4888 വരെ താഴുകയുണ്ടായി. 5815 നിലവാരത്തില്‍ ഓപ്പണ്‍ ചെയ്ത് 35 മിനിട്ടിനുശേഷമാണ് അപ്രതീക്ഷിതമായി താഴ്ന്നത്. ആ സമയത്ത് പ്രമുഖ ബ്ലൂചിപ്പ് ഓഹരികളില്‍ 15 മുതല്‍ 25 ശതമാനം വരെ വിലയിടിവുണ്ടായെന്നു മാത്രമല്ല 650 കോടി രൂപയുടെ ഇടപാട് ഏറ്റവും താഴ്ന്ന നിലവാരത്തില്‍ മാത്രം നടക്കുകയും ഉണ്ടായി. ഇതോടെ എന്‍എസ്ഇ ഇടപാട് സര്‍ക്യൂട്ട് ഫില്‍ട്ടറില്‍ അവസാനിക്കുകയും പിന്നീട് 15 മിനിട്ടിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. രണ്ടു മണിക്കൂര്‍ കൂടി കഴിഞ്ഞത്തിനു ശേഷമാണ് എന്താണ് സംഭവിച്ചത് എന്ന് ജനം അറിയുന്നത്. എന്‍എസ്ഇയും സെബിയുമൊക്കെ അപ്പോള്‍ മാത്രമേ കാര്യങ്ങള്‍ മനസ്സിലാക്കിയുള്ളൂ എന്ന് പറഞ്ഞാലും തെറ്റില്ല. ഉടനെ തന്നെ വളരെയധികം കാര്യക്ഷമമായ എന്‍എസ്ഇ പ്രഖ്യാപിച്ചു: ഇത് ഒരു എന്‍എസ്ഇ മെമ്പറായ എംകേ ഗ്ലോബലിന്റെ ടെര്‍മിനലില്‍ നിന്നുവന്ന 650 കോടിയുടെ മാര്‍ക്കറ്റ് ഓര്‍ഡര്‍ താങ്ങാന്‍ ആവാതെ നിഫ്റ്റി നിലംപരിശായതാണ്, പ്രസ്തുത മെമ്പറുടെ സകല പോസിഷനുകളും സ്‌ക്വയര്‍ ചെയ്ത് അവസാനിപ്പിച്ചു, അവരെ സസ്‌പെന്‍ഡ് ചെയ്തു. ഹോ എന്തൊരു കാര്യക്ഷമത!! ഇവിടെയാണ് ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ കുഴിച്ചുമൂടപ്പെട്ടത്. എക്‌സ്‌ചേഞ്ച് ഇന്‍ഡെക്‌സില്‍ സെബിയുടെ നിര്‍ദേശപ്രകാരം സര്‍ക്യൂട്ട് ഫില്‍ട്ടറുണ്ട്. ഇതില്‍ പ്രധാനമായത് നിഫ്റ്റി അല്ലെങ്കില്‍ സെന്‍സെക്‌സ് ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പ് 10 ശതമാനം വ്യതിയാനം എത്തിയാല്‍ ആ നിലവാരത്തില്‍ 1 മണിക്കൂര്‍ ഫ്രീസ് ചെയ്യപ്പെടും. ഇങ്ങനെ ഏതെങ്കിലും എക്‌സ്‌ചേഞ്ച് സൂചിക ഫ്രീസ് ആയാല്‍ മറ്റേ എക്‌സ്‌ചേഞ്ച് കൂടി ഇടപാട് ഫ്രീസ് ചെയ്യണമെന്നും സെബിയുടെ നിയമം അനുശാസിക്കുന്നു. അതായത് നിഫ്റ്റി മേല്‍ പറഞ്ഞ 10 ശതമാനം താഴേക്കോ മേലേക്കോ നീക്കം നടത്തിയാല്‍ നിഫ്റ്റി ഫ്രീസ് ആവുന്നതോടൊപ്പം എന്‍എസ്ഇ ഇടപാട് പൂര്‍ണമായും ഫ്രീസ് ചെയ്യണമെന്നതുകൂടാതെ ബിഎസ്ഇ കൂടി ഇടപാടുകള്‍ നിര്‍ത്തിവയ്ക്കണം. അത് പിന്നീട് ഒരു മണിക്കൂറിനു ശേഷം പുനരാരംഭിച്ചാല്‍ അടുത്ത സര്‍ക്യൂട്ട് ഫില്‍ട്ടര്‍ 15 ശതമാനത്തിലാണ്. പിന്നീട് 20 ശതമാനത്തിലും. ഇനി ഒരു മണി മുതല്‍ 2.30 മണി വരെയുള്ള സമയത്താണ് 10 ശതമാനംത്തിന്റെ വ്യതിയാനം ഉണ്ടാകുന്നതെങ്കില്‍ അര മണിക്കൂറാണ് വ്യാപാരം നിര്‍ത്തിവയ്ക്കപ്പെടുന്നത്. 2.30 മണിക്ക് ശേഷം 10 ശതമാനത്തിലേറെ വ്യതിയാനം സര്‍ക്യൂട്ട് ഫില്‍ട്ടറിനു കാരണമാവില്ല. എന്നാല്‍ ഏതു സമയത്താണെങ്കിലും 20 ശതമാനത്തിന്റെ നീക്കം ഏതെങ്കിലും ദിശയിലേക്കു വരികയാണെങ്കില്‍ അന്ന് പിന്നെ യാതൊരു വിധത്തിലും വ്യാപാരവും അനുവദിക്കില്ല. കഴിഞ്ഞ വെള്ളിയാഴ്ച നിഫ്റ്റി 5800 നിലവാരത്തില്‍ നിന്നും 4888 നിലവാരം വരെ ഒരവസരത്തില്‍ എത്തുകയുണ്ടായി. ഈ സമയത്താണ് 650 കോടിയുടെ ഇടപാടുകള്‍ എസ്ബിഐ, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, എസിസി, റിലയന്‍സ്, ഭാരതി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുന്‍നിര ഓഹരികളില്‍ നടന്നത്. ഈ ഇടപാടത്രയും താഴ്ന്ന നിലവാരത്തില്‍ ഒരൊറ്റ വിലയില്‍ ആണ് ഓരോ ഓഹരികളിലും നടന്നതും. താഴെ ടേബിള്‍ നോക്കുക.


വില്‍പ്പന നടന്നത് മുന്‍പറഞ്ഞ ഓഹരി സ്ഥാപനത്തിന്റെ ഒരൊറ്റ ടെര്‍മിനലില്‍ നിന്നാണെന്നും അത് ഒരു ബാസ്‌ക്കറ്റ് ഓര്‍ഡര്‍ ആണെന്നും എന്‍എസ്ഇ അറിയിച്ചതിലൂടെ നാം എല്ലാം അറിഞ്ഞു. എന്നാല്‍ ഈ ഓഹരികള്‍ ഇങ്ങനെ ഒരു വിലയ്ക്ക് ആര് വാങ്ങിച്ചു എന്നത് ആദ്യത്തെ ചോദ്യം. 20 മുതല്‍ 25 ശതമാനം വരെ താഴെ ഈ ഓഹാരികള്‍ക്കായി വല വിരിച്ചിരുന്നത് ആര്? ഇനി രണ്ടാമത്തെ ചോദ്യം സെബിയുടെ കാല്‍ക്കുലേഷന്‍ പ്രകാരം മുന്‍പിലത്തെ ക്വാര്‍ട്ടറിലെ അവസാനത്തെ ദിവസത്തെ (28 സപ്തംബര്‍) ക്ലോസിങ് നിലവാരമായ 5700ന്റെ 10 ശതമാനമായ 570 പോയന്റിന് താഴെ സര്‍ക്യൂട്ട് ഫില്‍ട്ടര്‍ അടിക്കേണ്ട നിഫ്റ്റി എങ്ങനെ 900 ത്തിലധികം പോയന്റിന് താഴെയായ 4888 രേഖപ്പെടുത്തി? എന്തുകൊണ്ട് നിഫ്റ്റിയുടെ 10 ശതമാനം സര്‍ക്യുട്ട് ഫില്‍ട്ടര്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിച്ചില്ല? അതുപോലെ തന്നെ നിഫ്റ്റി 160 പോയന്റ് താഴെ ഫ്രീസ് ചെയ്യപ്പെട്ടപ്പോള്‍ എന്തുകൊണ്ട് ഡെറിവേറ്റീവ് ട്രേഡ് നിശ്ചലമാക്കിയില്ല? ഒപ്പം ബിഎസ്ഇ എന്തുകൊണ്ട് നിര്‍ത്തിയില്ല ? ഇതൊരു സാങ്കേതിക തകരാറല്ല എന്നത് പിന്നീട് എംകേ ഗ്ലോബലിനെ സസ്‌പെന്‍ഡ് ചെയ്തതിലൂടെ തെളിഞ്ഞു. അപ്പോള്‍ പിന്നെ വിലകള്‍ താഴെ പോയതുകൊണ്ട് നിഫ്റ്റി 10 ശതമാനത്തിലധികം വോളട്ടിലിറ്റി (വ്യതിയാനം) കാണിച്ച പോയന്റില്‍ എന്തുക്കൊണ്ട് വ്യാപാരം ഫ്രീസ് ആയില്ല? അപ്പോള്‍ എംകേ ഗ്ലോബലിലെ ഒരു സാധാരണ ഡീലര്‍ക്ക് സംഭാവിച്ചതിനെക്കാള്‍ വലിയ പിഴവല്ലേ എന്‍എസ്ഇ വരുത്തിവച്ചത്? ഒപ്പം തന്നെ സെബിയുടെ നിര്‍ദേശത്തിന്റെ ലംഘനവും. ഇനി ഇതിനെക്കാള്‍ വിചിത്രം 15 മിനിട്ടിനു ശേഷം വ്യാപാരം പുനരാരംഭിച്ചതാണ്. യാതൊന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ 10.05ന് അങ്ങോട്ടു വ്യാപാരം പുനരാരംഭിക്കുമ്പോള്‍ പല ഇടപാടുകാരുടെയും മനസ്സിലെ ഭീതി മാസങ്ങള്‍ക്ക് മുന്‍പ് നിഫ്റ്റിയില്‍ ഇതുപോലെ നടന്ന കനത്ത വീഴ്ചയാണ്. അന്ന് അത് ശരിയായ ട്രേഡ് ആണെന്ന് ദിവസങ്ങള്‍ക്കു ശേഷമാണെങ്കിലും പുറത്തുവന്നപ്പോഴാണ് വിദേശ നിക്ഷേപകരുടെ ഇമ്മാതിരിയുള്ള അടിയുടെ ചൂട് ജനം അറിഞ്ഞത്. പിന്നീടങ്ങോട്ട് ഏതാണ്ട് 700 പോയന്റിലധികം നിഫ്റ്റി തുടര്‍ദിവസങ്ങളില്‍ താഴേക്കു പോയത് മറക്കാന്‍ ആയിട്ടില്ലല്ലോ. അതുകൊണ്ടുതന്നെയാണ് രണ്ടാമത് ഓപ്പണ്‍ ചെയ്ത ശേഷം എക്‌സ്‌ചേഞ്ചിന്റെയോ സെബിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്തുനിന്നും ഫ്ലാഷ് ക്രാഷില്‍ നടന്നുപോയ കോടിക്കണക്കിനു രൂപയുടെ ഇടപാടിനെക്കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ലാതെ വന്നപ്പോള്‍, അത് ശരിയായ ട്രേഡ് തന്നെ എന്ന് ജനം തെറ്റിധരിച്ചത്. അതുകൊണ്ടുതന്നെ 5693യില്‍ രണ്ടാമത് ഓപ്പണ്‍ ചെയ്ത നിഫ്റ്റി 5800 വരെ തിരിച്ചു കയറിയെങ്കിലും പിന്നീട് അതേ സ്പീഡില്‍ 5700 ലേക്ക് തിരിച്ചെത്തിയതും, പിന്നെ ഒരിക്കല്‍ക്കൂടി 5780 നിലവാരത്തിലേക്ക് തിരിച്ചു കയറിയതും. ഈ വോളട്ടിലിറ്റി മുഴുവനും ആളുകളെ അക്ഷരാര്‍ഥത്തില്‍ കൊള്ളയടിക്കല്‍ ആയിരുന്നു. വലിയ പൊസിഷനുകള്‍ ഓപ്പണ്‍ ആക്കി നില്‍ക്കുന്ന ഇടപാടുകാര്‍ക്ക് അന്ന് എന്തു സംഭവിച്ചിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഈ സംഭവത്തില്‍ വിപണി രണ്ടാമത് ഓപ്പണ്‍ ചെയ്തപ്പോള്‍ തന്നെ എംകേ ഗ്ലോബല്‍ എന്ന സ്ഥാപനത്തെക്കൊണ്ട് 650 കോടിയുടെയും ഓഹരികള്‍ മാര്‍ക്കറ്റ് വിലയ്ക്ക് തിരിച്ചു വാങ്ങിപ്പിക്കുകയായിരുന്നു എന്‍എസ്ഇ ചെയ്തത്. 70 കോടി മാത്രം മാര്‍ക്കറ്റ് ക്യാപ് ഉള്ള ഈ കമ്പനിയെ കൊണ്ട് 80 കോടിയിലധികം ലോസ് ബുക്ക് ചെയ്യിക്കാന്‍ (നഷ്ടം നികത്താന്‍) എങ്ങനെ എക്‌സ്‌ചേഞ്ചിനു സാധിച്ചു. അപ്പോള്‍ ഈ പണം എവിടെ നിന്നും വന്നു? അതും 15 മിനിട്ട് കൊണ്ട് ഇതിനുള്ള ഇടപാടുകള്‍ എങ്ങനെ എംകേ ഗ്ലോബല്‍ ചെയ്തു? നിക്ഷേപകരുടെ കാവല്‍നായ എന്നറിയപ്പെടുന്ന സെബി ഇപ്പോള്‍ ശരിക്കും ആരുടെ കാവല്‍നായ എന്നു മനസ്സിലാക്കാം. അതിനു സെബിയുടെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കാം.


(courtesy:mathrubhumi)

Wednesday 10 October 2012

Opinion value - a paid survey giving by membership !!


Getting part-time income is just like adding feather to your cap. Opinion Value is a company that offers you an opportunity to earn some extra income with rewards from home based jobs. Almost every MNC wants to know the exact requirement of their customers or visitors and for that they conduct different types of surveys. Our company refers some genuine and short listed survey companies to the clients.Online surveys help these companies grab exact vision of the consumer and provide smart rewards to the person attending a survey. It is a very amicable source to earn part-time income at your own flexibility and at your place.Fortune infotech is not a Get Rich Quick Scheme nor is it a Multi Level Marketing (MLM), Matrix, Pyramid Program. By filling online paid surveys you will not get rich, but it is an extra income in your free time Surveys




( My motto is giving guidance like service giving site introducing you. if u like u can join and earn. the risk and responsibility is yours., blogger.)

Thursday 4 October 2012

കടക്കെണിയിലായ ചൈനക്കാരന്റെ കൈവശം 25 ക്രെഡിറ്റ് കാര്‍ഡുകള്‍ !!

ബീജിങ്: ക്രെഡിറ്റ് കാര്‍ഡുകള്‍ ഒരു വ്യക്തിയെ എങ്ങനെ കടക്കാരനാക്കുമെന്നതിന് ചൈനയില്‍ നിന്ന് ഒരു ഉത്തമ ഉദാഹരണം. ചൈനയില്‍ കടക്കെണിയില്‍ അകപ്പെട്ടയാളിന് കൈവശമുള്ളത് 25 ക്രൈഡിറ്റ് കാര്‍ഡുകളാണ്. ഇയാളുടെ പ്രതിമാസ വരുമാനമോ; കേവലം 300 ഡോളര്‍ മാത്രവും.
കാര്‍ഡുകളുപയോഗിച്ച് മകന്‍ വരുത്തി വെച്ച കടം തീര്‍ക്കാന്‍ ഇയാളുടെ അച്ഛനും അമ്മയക്കും കിടപ്പാടം വരെ വില്‍ക്കേണ്ടി വന്നതായി ചൈനീസ് പത്രമായ ചൈന ഡെയിലി വെളിപ്പെടുത്തുന്നു. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2012 വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 310 കോടി ബാങ്കിങ് കാര്‍ഡുകളാണ് ചൈനയിലെ ബാങ്കുകള്‍ ഇഷ്യൂ ചെയ്തിരിക്കുന്നത്. ഇത് ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള കടബാധ്യത കൂട്ടാനിടയാക്കിയതായും ബാങ്ക് വിലയിരുത്തുന്നു.
കടക്കെണിയില്‍ നിന്ന് എങ്ങനെ രക്ഷ നേടാം





(courtesy:mathrubhumi)

Latest News