Monday 15 December 2014

പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി .....!!!

നല്ലൊരു സമര രീതി ഇതാ .. നമ്മളെ പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി .....
പുതിയ ബാങ്ക് നിയമം അനുസരിച്ച് നമ്മുടെ അക്കൗണ്ട്‌ ഉള്ള ബാങ്ക് atm ല്‍ നിന്നും പണം എടുക്കണോ ബാലന്‍സ് നോക്കാനോ വെറും 5 തവണ മാത്രമേ സൗജന്യം ഉള്ളു .. അതില്‍ കൂടുതല്‍ ആയാല്‍ ഓരോ തവണയും 20 രൂപ അധികം ഈടാക്കും എന്ന് ...
മറ്റു ബാങ്ക് atm ല്‍ ഇതു 3 തവണയും .....
ഇതില്‍ കൂടുതല്‍ ഏതു ബാങ്കില്‍ ആയാലും ബാലന്‍സ് ചെക്ക്‌ ചെയ്താലും 20 രൂപ ചാര്‍ജ് ഈടാക്കും .,
അതും കോടാനു കോടി രൂപ കള്ളപണം ഉള്ള നമ്മുടെ നാട്ടില്‍ ...
പാവപെട്ടവന്‍ 100 ഉം 500 ഉം സ്വരുക്കൂട്ടിയ പണം ബാങ്കില്‍ ഇടുമ്പോള്‍ ആവശ്യത്തിനു മാത്രം എടുത്താല്‍ മതി എന്ന് കരുതിയാല്‍ നമ്മള്‍ പെട്ടു .
..നമ്മുടെ പണം എടുക്കാന്‍ നമ്മള്‍ ബാങ്കിന് 20 അങ്ങോട്ട്‌ കൊടുക്കേണ്ട അവസ്ഥ ...
ഇതിനു നമ്മള്‍ വിചാരിച്ചാല്‍ എല്ലാ ബാങ്ക്കള്‍ക്കും ഒരു ഉത്തരം കൊടുക്കാം ... എന്താണെന്നോ ?
നമ്മള്‍ പണം ആവശ്യം ഉള്ളപ്പോള്‍ എല്ലാം ബാങ്കില്‍ ചെന്ന് എഴിതികൊടുത്തു പണം വാങ്ങുക ...അത് 100 രൂപ ആയാല്‍ പോലും ...പിന്നെ ബാലന്‍സ് ചെക്ക്‌ ചെയ്യാനും ,.. നമ്മള്‍ ആവശ്യപെട്ടാല്‍ അത് പറഞ്ഞു തരാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട് ..അവര്‍ പറഞ്ഞു തന്നെ പറ്റു ...
ഇങ്ങനെ എല്ലാരും ചെയ്തു തുടങ്ങിയാല്‍ ബാങ്കുകാര്‍ അവരുടെ നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും ...തീര്‍ച്ചയായും ...
കാരണം അവരുടെ ജോലി ഭാരം ഇരട്ടിക്കും ......
ഒന്ന് ഓര്‍ത്ത് നോക്കു നമ്മുക്ക് വേണ്ടി ആരും മിണ്ടില്ല കാരണം നമ്മുടെ കയ്യില്‍ പണമില്ല .. ഉള്ളതാണേല്‍ തിരിച്ചു കിട്ടാന്‍ വീണ്ടും പണം കൊടുക്കേണ്ട അവസ്ഥയും ....

(courtesy: Poompatta

Latest News